‘Big Salute’ (Short Film) our Tribute to Frontline COVID Warriors

We have made a short film, ‘Big Salute‘ as a tribute to the Frontline COVID Warriors with our teaching and non-teaching staff and students. None of us have any prior experience in making a short film but we have worked hard and now the short film is ready to be streamed in YouTube this August 14th. Requesting to share this with your friends and families and support this humble venture. Thank you!

ശബരിഗിരി പുനലൂർ സ്‌കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോവിഡ് മുൻനിര യോദ്ധാക്കൾക്കുള്ള ആദരസൂചകമായി ‘ബിഗ്‌ സല്യൂട്ട്‘ എന്ന ഒരു ഹ്രസ്വചിത്രം നിർമ്മിക്കുകയുണ്ടായി. അഭിനയകലയിലോ ചലച്ചിത്ര നിർമ്മാണത്തിലോ യാതൊരു മുൻപരിചയവുമില്ലാത്തവരായ ഞങ്ങൾ ഈ കോവിഡ് കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആശയത്തിനെ അശ്രാന്ത പരിശ്രമത്തിലൂടെ ഒരു ഹ്രസ്വചിത്ര രൂപത്തിൽ ഈ വരുന്ന ആഗസ്റ്റ് 14, 2021 ൽ ശബരിഗിരി സ്‌കൂൾ പുനലൂരിന്റെ (Sabarigiri School Punalur) യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുകയാണ്. ശബരിഗിരി പുനലൂർ കുടുംബത്തിന്റെ ഈ എളിയ സംരംഭത്തെ നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുവാനും സർവാത്മനാ പിന്തുണയ്ക്കുവാനും അഭ്യർത്ഥിക്കുന്നു. നന്ദി.

YouTube Link to ‘Big Salute’

https://youtu.be/2-2dgkmJ3nQ